മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

single-img
14 March 2014

Madaniമദനിയുടെ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിവെക്കുകയാണ്.

നിരവധി അസുഖങ്ങള്‍ കൊണ്ട്‌ ബുദ്ധിമുട്ടുന്ന മദനിക്ക്‌ വിദഗ്‌ദ്ധ ചികിത്സ നൽകാൻ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായില്ലെന്ന്‌ മദനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസമില്ലന്നെും ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹർജ്ജിയിൽ പറഞ്ഞിരുന്നു. എന്നാല്‍ നാലു തവണ ആവശ്യപ്പെട്ടിട്ടും മദനി ചികിത്സയ്‌ക്ക് തയ്യാറായില്ലെന്നാണ്‌ കര്‍ണ്ണാടകയുടെ വാദം.