ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി

single-img
6 April 2014

ak-antony_25ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി പറഞ്ഞു. വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണ്. നാവികസേന വിമാനത്താവളത്തിന് എന്‍ .ഒ.സി. നല്‍കുക മാത്രമാണ് ചെയ്തത്.

അതുതന്നെ കര്‍ശന ഉപാധികളോടെയാണ് എന്‍ .ഒ.സി. നല്‍കിയത്- ആന്റണി പറഞ്ഞു.പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.മൂന്നാം മുന്നണി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു ഡസന്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു.