പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട്

single-img
7 April 2014

supreme courtപ്രവാസികള്‍ക്ക് ഓള്‍ലൈന്‍ വഴി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കും. പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ കഴിയില്ല. 11,000 ത്തിലധികം പ്രവാസികള്‍ വോട്ടിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്‌ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്തുന്നത് ഈ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പാക്കാന്‍ സാധിക്കുമോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യം ഉടന്‍ ബോധ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.