മോദി വന്നാലും രാജ്യം വിടില്ല:അനന്തമൂർത്തി

single-img
8 April 2014

imagesനരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന പ്രസ്താവനയില്‍നിന്ന് എഴുത്തുകാരന്‍ യു.ആര്‍. അനന്തമുര്‍ത്തി പിൻവലിഞ്ഞു.വികാരാധീനനായപ്പോള്‍ പറഞ്ഞതാണെന്നും രാജ്യംവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മോദിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ല – മൂര്‍ത്തി പറഞ്ഞു.

ശക്തമെങ്കിലും ഏകജാതീയമായ ഭരണകൂടത്തോട് താത്പര്യമില്ല. മോദി അധികാരത്തില്‍ വന്നാല്‍ നമ്മുടെ സംസ്‌കാരത്തില്‍ത്തന്നെ മാറ്റമുണ്ടാകുമെന്നും വൈവിധ്യത്തെ അംഗീകരിക്കുന്ന അയവുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അനന്തമൂർത്തി പറഞ്ഞു. ജ്ഞാനപീഠ പുരസ്കാരം അനന്തമൂർത്തിക്ക് ലഭിച്ചിട്ടുണ്ട്