ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് :മണിപ്പുര്‍ മണ്ഡലത്തില്‍ 40 ശതമാനം പോളിങ്‌

single-img
9 April 2014

eleലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറു മണ്ഡലങ്ങളില്‍ സാമാന്യം ഭേദപ്പെട്ട പോളിങ്. കനത്ത സുരക്ഷയില്‍ പോളിങ് നടക്കുന്ന മണിപ്പുരിലെ ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തില്‍ മാത്രം ഉച്ചവരെ 40 ശതമാനം പേര്‍ ചെയ്തു . ഗിരിപ്രദേശങ്ങളായ സേനാപതി, ചാന്ധല്‍ , തമെങ്‌ലോങ്, ചര്‍ചന്ദന്‍പുര്‍ തുടങ്ങിയ ജില്ലകളിലെല്ലാം രാവിലെ ഏഴ് മണി മുതല്‍ തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

അരുണാചലിലെ അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്, മേഘാലയയിലെ ഷില്ലോങ്, നാഗാന്‍ഡിലെ ഏക സീറ്റായ നാഗാലന്‍ഡ് എന്നിവിടങ്ങളിലും ഭേദപ്പെട്ട വോട്ടിങ്ങാണ് നടക്കുന്ന്. ആദ്യ മൂന്ന് മണിക്കൂറില്‍ മാത്രം ഈ സീറ്റുകളിലെല്ലാം കൂടി ശരാശരി 20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

ഇതിനിടെ അരുണാചല്‍ പ്രദേശില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തകരാറു കാരണം വോട്ടിങ് ഇടയ്ക്ക് തടസ്സപ്പെട്ടു. വിവിധ ബൂത്തുകളിലായി പതിനാറ് യന്ത്രങ്ങള്‍ മാറ്റിയാണ് പോളിങ് പുനരാരംഭിച്ചത്.

ഈ മണ്ഡലങ്ങളോടൊപ്പം വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മിസോറമിലെ ഏക സീറ്റിലെ തിരഞ്ഞെടുപ്പ് 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്ന് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്