മോഡിക്കെതിരെ ആദർശ് സൊസൈറ്റി 100 കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്തു

single-img
10 April 2014

modiതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിക്കെതിരെ ആദർശ് സൊസൈറ്റി 100 കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട് . കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ജവാൻമാരുടെ വിധവകൾക്ക് അനുവദിച്ച ഭൂമി കോൺഗ്രസും ആദർശ് സൊസൈറ്റിയും തട്ടിയെടുത്തു എന്നായിരുന്നു ദക്ഷിണേന്ത്യയിലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡിയുടെ ആരോപണം.

സൊസൈറ്റിക്കെതിരെ മോഡി നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളിൽ നിന്നുണ്ടായതാണെന്നും ആദർശ് സൊസൈറ്റി സെക്രട്ടറി ആർ.സി താക്കൂർ പറഞ്ഞു.