തിരക്കിട്ട് രാജിവെച്ചത് തെറ്റായിപ്പോയെന്ന് കെജ്രിവാൾ

single-img
11 April 2014

arvind_kejriwal_in_thought_pti_360x270_635252468495941643മുഖ്യമന്ത്രി പദം രാജിവെച്ചത് തെറ്റായിപ്പോയെന്ന് അരവിന്ദ് കെജ്‍രിവാൾ.കുറച്ച് നാള്‍ കൂടി അധികാരത്തില്‍ തുടരണമായിരുന്നു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അത് അനിവാര്യമായിരുന്നു എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഭാവിയില്‍ കൂടുതല്‍ കരുതലോടെയായിരിക്കും എഎപിയുടെ നീക്കങ്ങളെന്നും തീരുമാനത്തില്‍ ഖേദമില്ലെന്നും എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ജന്‍ ലോക്പാല്‍ പാസാക്കുന്നത് തടഞ്ഞ അതേ രാത്രി തന്നെ രാജിവെക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നതായും കെജ്‍രിവാള്‍ പറഞ്ഞു.

വരുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടുമെന്നു കെജ്രിവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.28 സീറ്റുകളാണു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ലഭിച്ചത്