മലാപ്പറമ്പ് എയുപി സ്‌കൂള്‍ കെട്ടിടം സര്‍ക്കാര്‍ ത്തരവ് മറികടന്ന് മാനേജര്‍ തകര്‍ത്തു; പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

single-img
11 April 2014

malaparmpulpസര്‍ക്കാര്‍, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലനിര്‍ത്താന്‍ ഉത്തരവിട്ട സ്‌കൂള്‍ ഒറ്റ രാത്രികൊണ്ട് മാനേജര്‍ ഇടിച്ചു നിരത്തി.

മലാപ്പറമ്പ് സ്വദേശിയായ പ്രേമരാജന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കെട്ടിടങ്ങളുള്ള സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സ്‌കൂള്‍ തകര്‍ക്കലിനെതിരെ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയ നാട്ടുകാരും അധ്യാപകരുമെല്ലാം ചേര്‍ന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു

130 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ് ഇത്. വ്യാഴാഴ്ച ഈ സ്‌കൂള്‍ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം കഴിഞ്ഞ ശേഷം സ്‌കൂള്‍ അടച്ച് എല്ലാവരും പോയതോടെയാണ് ആരുമറിയാതെ സ്‌കൂള്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തു കൂടെ ജെസിബി കൊണ്ടുവന്ന് കെട്ടിടം ഇടിച്ചുനിരത്തിയത്.

സംസ്ഥാനത്ത് 1503 സ്‌കൂളുകള്‍ അനാദായകരമെന്ന് കണ്ട് അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്‌കൂളുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ നാട്ടുകാരും അധ്യാപകരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംഘടിച്ച് പ്രതിഷേധം ശക്താക്കിയ സാഹചര്യത്തില്‍ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ സ്‌കൂള്‍ നിലനിര്‍ത്തിക്കൊണ്ട് ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ട സ്‌കൂളില്‍ പുതിയ അഡ്മിഷനുള്ള നീക്കവും മറ്റും തുടങ്ങാനിരിക്കെയാണ് മാനേജര്‍ അതീവ രഹസ്യമായി സ്‌കൂള്‍ തകര്‍ത്തത്.