നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാൽ താൻ കർണ്ണാടക വിടുമെന്ന് കർണാടക മുൻമുഖ്യമന്ത്രി ദേവഗൗഡ

single-img
13 April 2014

devaനരേന്ദ്ര മോഡി പ്രധാനമന്ത്രിയായാൽ താൻ കർണ്ണാടക വിടുമെന്ന് ജെ.ഡി.എസ് നേതാവും കർണാടക മുൻമുഖ്യമന്ത്രിയുമായ ദേവഗൗഡ .പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി 272 സീറ്റുകൾ നേടി വിജയിക്കുകയാണെങ്കിൽ താൻ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്നും ഗൗഡ പ്രഖ്യാപിച്ചു.

 

തിരഞ്ഞെടുപ്പിൽ ഒരിക്കലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ല,​ നരേന്ദ്ര മോഡി പ്രധാമന്ത്രിപഥം സ്വപ്നം കാണുകയാണ്,​ മോഡി പ്രധാനമന്ത്രിയാകുന്ന പക്ഷം ഞാൻ കർണ്ണാടക വിട്ട് മറ്റെവിടേയ്ക്കെങ്കിലും പോകും”,​ ഗൗഡ പറയുന്നു. ഷിമോഗയിൽ പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നേരത്തെ മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ താൻ ഇന്ത്യ വിട്ടു പോകുമെന്ന് ജ്ഞാനപീഠ അവാർഡ് ജേതാവ് യു.ആർ. അനന്തമൂർത്തിയും പ്രഖ്യാപിച്ചിരുന്നു.