മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന എണ്ണപ്പാട കടലിൽ കണ്ടെത്തി

single-img
14 April 2014

Malaysia-Airlines-search-photo-jpgകാണാതായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ സമുദ്രത്തില്‍ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്നഎണ്ണപ്പാട കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്റെതെന്ന് കരുതിയ സിഗ്നലുകള്‍ കഴിഞ്ഞ ആറുദിവസം മുമ്പാണ് ലഭിച്ചത്. ബ്ലാക്‌ബോക്‌സിന്റെ ബാറ്ററി നിര്‍ജീവമായതുകൊണ്ടാണു സിഗ്നൽ ലഭിക്കാത്തത് എന്നാണു അന്വേഷണസംഘം കരുതുന്നത്. സമുദ്രത്തിന് മുകളില്‍ കണ്ടെത്തിയ എണ്ണ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

എണ്ണപ്പാട കണ്ടെത്തിയ പ്രദേശത്ത് മനുഷ്യനില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറിയ മുങ്ങിക്കപ്പലുകളുടെ സഹായത്തോടെ പരിശോധന തുടരാനാണ് സംഘത്തിന്റെ തീരുമാനം.4500 മീറ്റര്‍ താഴ്ചയില്‍ വരെ പോയി പരിശോധന നടത്താനുള്ള കഴക്വ് ഈ മുങ്ങിക്കപ്പലുകൾക്കുണ്ട്.