നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി.

single-img
14 April 2014

Priyanka Vadraമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി.മല്‍സരിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി അഭിപ്രായമാരാഞ്ഞിരുന്നെന്നും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്നത് വ്യക്തിപരമായ തീരുമാനമാണെന്നും പ്രിയങ്ക പറഞ്ഞു.

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമായി പ്രചാരണ പരിപാടിയിലാണു പ്രിയങ്ക. പാത നഷ്ടപ്പെട്ട ഗാന്ധിയാണ് വരുണെന്നും അവന്‍ സഞ്ചരിക്കുന്നത് തെറ്റായ പാഥയിലൂടെയാണെന്ന് പ്രിയങ്ക വരുൺ ഗാന്ധിയെ വിമർശിച്ചിരുന്നു.വരുണിനെ ശരിയായ പാതയിലേക്ക് അവന്‍ നയിക്കപ്പെടേണ്ടതുണ്ട്. എന്റെ സഹോദരനെ ശരിയായ പാതയിലേക്ക് നിങ്ങള്‍ തിരികെ കൊണ്ടുവരണം എന്ന് പറഞ്ഞിരുന്നു.

അതേസമയം വരുണിനു പഴിവുപറ്റിയോ എന്നു രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് വരുണിന്‍റെ മാതാവ് മനേക ഗാന്ധി പറഞ്ഞിരുന്നു