മോദിയുടെ ചാനൽ അഭിമുഖത്തിലും തട്ടിപ്പ്?പ്രതിഷേധിച്ച് ഇന്ത്യ ടിവി എഡിറ്റോറിയൽ ഡയറക്ടർ രാജി വെച്ചു

single-img
14 April 2014

Exclusive-Read-16534മോദിക്ക് മുന്‍കൂട്ടി നിശ്ചയിച്ച ചോദ്യങ്ങള്‍ ചോദിച്ചതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജി വച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടിവി എഡിറ്റോറിയല്‍ ഡയറക്ടറുമായ ഖമര്‍ വഹീദ് നഖ്‌വിയാണു ഇന്ത്യാ ടിവിയില്‍ നിന്നും രാജിവെച്ചത്.കഴിഞ്ഞ ദിവസം സംപ്രേക്ഷണം “ആപ് കി അദാലത്ത്” എന്ന ഇന്ത്യാ ടിവിയിലെ  ജനപ്രീയ അഭിമുഖത്തിലെ ചോദ്യങ്ങൾ മുൻകൂട്ടി മോദിക്ക് നൽകി തട്ടിപ്പ് നടത്തി എന്നാരോപിച്ചാണു നഖ്‌വിയുടെ രാജി.9835_asd_copy

നഖ്‌വിയുടെ രാജിവാര്‍ത്ത ഇന്ത്യാ ടിവി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഈമെയില്‍ വഴിയാണ് നഖ്‌വി രാജികാര്യം ഇന്ത്യാ ടിവി മാനേജുമെന്റിനെ അറിയിച്ചത്.ആജ് തക്, ടൈസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമ സ്ഥാനങ്ങളില്‍ നിന്നാണു നഖ്‌വി ഇന്ത്യാ ടിവിയിലെത്തിയത്.