തളിപ്പറമ്പില്‍ സംഘര്‍ഷം കനക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
14 April 2014

knr_shop_041414തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മുസ്‌ലിം ലീഗ്- എസ്ഡിപിഐ സംഘര്‍ഷം കനക്കുന്നു. മൊട്ടാമ്പ്രത്ത് ഞായറാഴ്ച അര്‍ധ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി മുസ്‌ലിം ലീഗ് അനുഭാവിയുടേയും എസ്ഡിപിഐ പ്രവര്‍ത്തകന്റേയും കടകള്‍ തീവച്ചു നശിപ്പിച്ചു. ഒരുകോടി രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് തളിപ്പറമ്പില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് നിരോധനാജ്ഞ. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.