അധികാരത്തില്‍ വന്നാല്‍ അംബേദ്കര്‍ക്ക് ഭാരതരത്‌ന: മോഡി

single-img
15 April 2014

modiഅംബേദ്കറെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവുംവിധം അധിക്ഷേപിച്ചിട്ടുണെ്ടന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അംബേദ്കര്‍ക്കു ഭാരതരത്‌ന നല്‍കുമെന്നും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. നെഹ്‌റു കുടുംബത്തിലെ മൂന്നു പേര്‍ക്കും ബഹുമതിയായി ഭാരതരത്‌നം ലഭിച്ച കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസാണു ദളിതര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം നടത്തിയതെന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചു നടക്കുന്നത് അംബേദ്കറെ അപമാനിക്കുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീബുദ്ധനെക്കുറിച്ച് അംബേദ്കര്‍ എഴുതിയ പുസ്തകത്തിന്റെ 100 കോപ്പിപോലും വാങ്ങാതെ അദ്ദേഹത്തെ അധിക്ഷേപിച്ചത് ആദ്യത്തെ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്‌റുവാണെന്നും മോദി പറഞ്ഞു. അംബേദ്കറെയും അദ്ദേഹം ദളിതര്‍ക്കുവേണ്ടി നടപ്പിലാക്കാന്‍ ശ്രമിച്ച വിവിധ പദ്ധതികളെയും കോണ്‍ഗ്രസ് തടഞ്ഞു. അവകാശങ്ങള്‍ നല്‍കിയതിന്റെയും നിയമം ശക്തിപ്പെടുത്തിയന്റെയും നേട്ടം സോണിയയും മകനും സ്വന്തമാക്കി എന്നാല്‍, പ്രധാനമന്ത്രിയുടെ സംസാരിക്കാനുള്ള അവകാശം അവര്‍ തട്ടിയെടുത്തു.