ഡല്‍ഹിയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമോയെന്ന് ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

single-img
17 April 2014

delhiഡല്‍ഹി നിയമസഭയിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്തണമോയെന്ന് ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കണമോ പുതിയ തെരഞ്ഞെടുപ്പ് നടത്തണമോ എന്നത് ലഫ.ഗവര്‍ണര്‍ക്ക് നിശ്ചയിക്കാമെന്ന് ജസ്റ്റീസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.