മോഡി “വിനാശപുരുഷൻ ” എന്ന് ഉമാ ഭാരതി

single-img
17 April 2014

ഉമാ ഭാരതി മോഡിയെ വികസന പുരുഷനല്ല ‘വിനാശപുരുഷൻ  ‘ എന്ന്‌ വിശേഷിപ്പിക്കുന്ന വീഡിയോയും ആയി കോണ്‍ഗ്രസ്‌ . ഇതാണ്‌ മോഡിയുടെ യഥാര്‍ത്ഥ ചിത്രമെന്ന്‌ അവകാശപ്പെട്ടുകൊണ്ടാണ്‌ വീഡിയോ ആണ് വിട്ടത്‌.
പാര്‍ട്ടിക്കുള്ളില്‍ തന്നെ മോഡിയെ അംഗീകരിക്കാത്തവര്‍ ഉണ്ടെന്ന സൂചന നല്‍കുകയാണ്‌ ഇതുവഴി കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ ഉമാഭാരതി ഇത്‌ രണ്ടാം തവണയാണ്‌ വിവാദത്തില്‍ കുടുങ്ങുന്നത്‌. നേരത്തേ മോഡിയല്ല വാജ്‌പേയിയാണ്‌ മികച്ചവന്‍ എന്ന്‌ ഉമാ ഭാരതി പറഞ്ഞതിനും കോണ്‍ഗ്രസ്‌ വലിയ പ്രചാരം കൊടുത്തിരുന്നു.