ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

single-img
18 April 2014

delhiഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മൂന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍ മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കൊറിയന്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും ബിഹാര്‍ സ്വദേശികളുമായ രവിശങ്കര്‍ ചൗദരി, രവി കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.

കാമ്പസില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളുടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയും പിന്നീട് മരത്തില്‍ ഇടിച്ച് മറിയുകയുമായിരുന്നു.