എവറസ്റ്റ് കൊടുമുടിക്ക് സമീപമുണ്ടായ ശക്തമായ മഞ്ഞിടിച്ചിലില്‍ 12 നേപ്പാളി ഷെര്‍പ്പകള്‍ മരിച്ചു

single-img
19 April 2014

evഎവറസ്റ്റ് കൊടുമുടിക്ക് സമീപമുണ്ടായ ശക്തമായ മഞ്ഞിടിച്ചിലില്‍ പര്‍വതാരോഹകര്‍ക്ക് വഴിയൊരുക്കുകയായിരുന്ന 12 നേപ്പാളി ഷെര്‍പ്പകള്‍ മരിച്ചു. ഇന്നലെ രാവിലെ 6.45 ആയിരുന്നു അപകടം.12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര്‍ മഞ്ഞിനടിയില്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

 

ഹെലികോപ്ടറുകളുടെ സഹായത്തോടെ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. മഞ്ഞിനടിയില്‍ നിന്ന് അപകടത്തില്‍പ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഹിമപാതങ്ങളിലൊന്നാണ് സംഭവിച്ചതെന്ന് കാഠ്മണ്ഡുവിലെ പര്‍വതാരോഹണ വിദഗ്ധന്‍ എലിസബത്ത് ഫെവ്‌ലെ അഭിപ്രായപ്പെട്ടു.