എന്‍ഡിഎ 300 സീറ്റ് നേടുമെന്ന് രാജ്‌നാഥ് സിംഗ്

single-img
19 April 2014

rajnath_singh_26ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 300 സീറ്റ് നേടുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എത്തുന്നതിനുള്ള 272 സീറ്റ് സംഖ്യത്തിനു ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞടുപ്പിനു ശേഷം കൂടുതല്‍ പാര്‍ട്ടികള്‍ എന്‍ഡിഎയില്‍ എത്താനുള്ള സാധ്യത തള്ളികളയാനാവില്ലന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.