സുപ്രിയ സുലെക്ക് വോട്ട് ചെയ്തില്ളെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

single-img
19 April 2014

സുപ്രിയ സുലെക്ക് വോട്ട് ചെയ്തില്ളെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്ന് ഗ്രാമീണരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിവാദത്തില്‍.ശരദ് പവാറിന്‍െറ സഹോദര പുത്രനായ അജിത് ഭീഷണിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യവുമായി ബരാമതിയിലെ ആപ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

 

 

പക്ഷേ , മൊബൈല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. അതില്‍ അജിത് പവാറിനെ കാണാൻ കഴിയുന്നില്ല . പണിപ്പെട്ട് ഗ്രാമങ്ങളിലേക്ക് ജലമത്തെിച്ചത് താനാണെന്നും സഹോദരിക്ക് വോട്ട് ചെയ്തില്ളെങ്കില്‍ ജലവിതരണം റദ്ദാക്കുമെന്നും പറയുന്നതാണ് അവ്യക്തമായ മൊബൈല്‍ ദൃശ്യത്തിലെ ശബ്ദരേഖ.
ഏതൊക്കെ ഗ്രാമങ്ങള്‍ ആര്‍ക്കൊക്കെ വോട്ടു ചെയ്തെന്ന് യന്ത്രം നോക്കിയാല്‍ തനിക്കു മനസ്സിലാകുമെന്നും പറയുന്നുണ്ട്.അതേസമയം മൊബൈല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് എന്‍.സി.പിയുടെ പ്രതികരണം. സംസ്ഥാനങ്ങളില്‍ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം മുതലെടുത്ത് രണ്ടുതവണ വോട്ട് ചെയ്യണമെന്ന് അണികളോട് പറഞ്ഞ ശരദ് പവാര്‍ വിവാദത്തില്‍നിന്ന് തലയൂരിയതിന് പിന്നാലെയാണ് അജിത് പവാറിന്‍േറതെന്ന് പറയുന്ന ഭീഷണി ദൃശ്യം.