ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു

single-img
19 April 2014

windഉത്തര്‍പ്രദേശില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമാണ് വ്യാപക നാശംവിതച്ച കാറ്റുണ്ടായത്. പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. രാജസ്ഥാനില്‍നിന്നുള്ള പൊടിക്കാറ്റാണ് വീശുന്നതെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.

 

പൊടിക്കാറ്റില്‍ ലഖ്‌നൗവില്‍ മൂന്നുപേരാണ് മരിച്ചത്. മരംവീണും വീടിന്റെ മേല്‍ക്കൂര തകര്‍ന്നുമായിരുന്നു മരണം. ഫാറൂഖാബാദില്‍ 10 പേരും ബാരാബങ്കിയില്‍ ആറുപേരും മരിച്ചു. സീതാപ്പുര്‍, ഹര്‍ദോയ്, ജലാന്‍, ഫൈസാബാദ് എന്നിവിടങ്ങളിലാണ് മറ്റുമരണങ്ങള്‍. മരങ്ങളും വൈദ്യുതക്കാലുകളും ഒടിഞ്ഞുവീണ് ഗതാഗതം താറുമാറായി.

 

ഏറെനേരം നഗരത്തില്‍ വൈദ്യുതിയും മുടങ്ങി.