ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ:രാജ്നാഥ് സിംഗ്

single-img
20 April 2014

rajതിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രി ആവുക ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെ ആയിരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ് . എൻ.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നാൽ പുതിയ സഖ്യകക്ഷി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു നേതാവിന്റെ പേരു നിർദ്ദേശിച്ചാലോ എന്ന ചോദ്യത്തോടായിരുന്നു രാജ്നാഥിന്റെ ഈ പ്രതികരണം.

 

മുസ്ളീങ്ങൾ ധരിക്കുന്ന തൊപ്പി ധരിക്കാൻ മോഡി വിസമ്മതിച്ചത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾ പടച്ചുണ്ടാക്കിയ വിവാദമാണ്. ഞാൻ കുർത്ത ധരിക്കാറുണ്ട്,​ മോഡി കുർത്തയും പൈജാമയും ധരിക്കാറുണ്ട്,​ നിങ്ങൾ ഷർട്ടും പാന്റ്സും ധരിക്കാറുണ്ട്. ഇതെല്ലാം അത്ര വലിയ പ്രശ്നങ്ങളാണോ. രാഷ്ട്രീയ എതിരാളികൾ രാജ്യത്ത് വർഗീയത വളർത്താനാണ് ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.

 
കേവലം നിയമങ്ങൾ കൊണ്ടു മാത്രം ഒരു രാജ്യം ഭരിക്കാനാവില്ല. പകരം ധാർമികമായ അധികാരം കൂടി വേണം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ അത്തരം ധാർമിക അധികാരമുള്ള ആളായിരിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.