രാഹുല്‍ ചട്ടം ലംഘിച്ചു:തിരഞ്ഞെടുപ്പ് കമ്മീഷൻ

single-img
10 May 2014

rahul_gandhiബി.ജെ.പി. അധികാരത്തില്‍ ഏറിയാൽ 22000 ആളുകള്‍ കൊല്ലപ്പെടുമെന്ന കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന പ്രഥമദൃഷ്‌ട്യാ തെരഞ്ഞെടുപ്പു മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ രാഹുലിന്‌ നോട്ടീസ്‌ നല്‍കി.മേയ്‌ 12ന്‌ മുമ്പ്‌ മറുപടി നല്‍കണമെന്ന്‌ രാഹുലിനു നല്‍കിയ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.രാഹുല്‍ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചോ എന്നതില്‍ കൂടുതല്‍ അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടു.
രാഹുലിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും രാഹുലിന്റെ പ്രസംഗത്തിന്റെ സിഡിയും പത്രവാര്‍ത്തകളും തെളിവായി ഹാജരാക്കിയിരുന്നു.