കെഎസ്ഇബി വനിത ജീവനക്കാരുടെ ബാത്ത് റൂമിൽ ഒളിക്യാമറ വെച്ച ജീവനക്കാരനെതിരേ പൊലീസ് കേസ്

single-img
12 May 2014

318112_f260ബാത്ത്‌റൂമില്‍ ഒളികാമറ വച്ച കെഎസ്ഇബി ജീവനക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.തലയോലപ്പറമ്പ് കെഎസ്ഇബി ജീവനക്കാരനായ ജോബിന്റെ പേരിലാണ് കേസ്. 23-08-2013 ല്‍ ഓഫീസിലെ ബാത്ത്‌റൂമില്‍ ഒളികാമറ വച്ചത്.ബാത്ത് റൂമിലെ ക്യാമറ ഒരു വനിതാ ജീവനക്കാരിയാണ് കണ്ടത്. തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സംഭവം ശരിയാണെന്ന് സ്ഥിരീകരിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് എഇ ഇന്നലെ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ പറഞ്ഞു