ബ്ലേഡ് മാഫിയയെ തുരത്താന്‍ ഓപ്പറേഷന്‍ കുബേര തുടരുന്നു;പത്തനംതിട്ടയിൽ ഒരു സ്ത്രീ കൂടി അറസ്റ്റിലായി

single-img
12 May 2014

Currency_1728545gബ്ലേഡ് മാഫിയയെ അമര്‍ച്ചചെയ്യാന്‍ ഓപ്പറേഷന്‍ കുബേര എന്നപേരില്‍ നടത്തുന്ന പോലീസ് നടപടി തുടരുന്നു.ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് തലസ്ഥാനത്ത് കുടുംബത്തിലെ അഞ്ചംഗങ്ങള്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തിലാണു സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടത്തിയത്.രിശോധനയില്‍ 75 പേര്‍ പിടിയിലായി. 125 കേസ് രജിസ്റ്റര്‍ ചെയ്തു.പോലീസ് നടപടികളിൽ ഇന്ന് ഒരു സ്ത്രീ കൂടി അറസ്റ്റിലായി.റാന്നി സ്വദേശിയായ സ്ത്രീയാണു ഇന്ന് അറസ്റ്റിലായത്.ഇവരുടെ വീട്ടിൽ നിന്ന് പണവും മുദ്ര പത്രങ്ങളും പിടികൂടി

സംസ്ഥാനത്ത് ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുന്നതായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.അനധികൃത പണമിടപാട്കാരിൽ നിന്ന് പീഡനം നേരിടുന്നവർക്ക് നേരിട്ട് തന്നെ വിളിച്ച് പരാതി നൽകാമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.നമ്പർ:09447777100

ജനങ്ങള്‍ക്കും കൊള്ളപ്പലിശക്കാരെ കുറിച്ച് പോലീസിനെ വിവരം അറിയാക്കാം. ജില്ലാ പോലീസ് മേധാവികളെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഫോണ്‍ വഴിയോ, എസ്എംഎസ് വഴിയോ, വാട്ട്സ് ആപ്പ് വഴിയോ വിവരം അറിയിക്കാവുന്നതാണ്.