പ്രസവക്കിടയ്ക്കക്ക് ആശുപത്രിയില്‍ കൈക്കൂലി ചോദിച്ചു :പണമില്ലാതെ നിലത്തു പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു

single-img
21 May 2014

ഭരത്പൂര്‍ :പ്രസവിക്കാന്‍ കിടക്ക നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലാത്തതിനാല്‍ തറയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു.

രാജസ്ഥാനിലെ ഭരത്പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 500 രൂപയാണ് ഭരത്പൂരിലെ ആശുപത്രി അധികൃതര്‍ ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ചത്.എന്നാല്‍ കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഇവര്‍ ആശുപത്രി തറയില്‍ പ്രസവിച്ചു. എന്നാല്‍ നവജാത ശിശുവിന്റെ തല ആശുപത്രി തറയില്‍ ഇടിച്ച് കുട്ടി തല്‍ക്ഷണം മരിച്ചു.

സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. ഇവര്‍ ,മരിച്ച കുഞ്ഞിന്റെ ശരീരവുമായി ആശുപത്രി ഗേറ്റ് ഉപരോധിച്ചു.ആശുപത്രി അധികൃതര്‍ ശിശുവിന്റെ ശരീരം പോലും നോക്കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഈ ആശുപത്രിക്കെതിരെ മുന്‍പും വലിയ അഴിമതി -കൈക്കുലി ആരോപണങ്ങള്‍ ഉയര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. എന്തായാലും നാട്ടുകാര്‍ ആശുപത്രിക്കെതിരെ കല്ലേറ് നടത്തി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ആശുപത്രിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കും എന്നാണ് ജില്ലാ സുപ്രണ്ട് പറയുന്നത്.