അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തിഹാർ ജയിലിനു മുന്നിൽ പ്രവർത്തകരുടെ പ്രകടനം

single-img
21 May 2014

aravindjiആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തിഹാർ ജയിലിനു മുന്നിൽ പ്രവർത്തകരുടെ പ്രകടനം. അറസ്റ്റിൽ പ്രകോപിതരായി ജയിലിനു മുന്നിൽ ബഹളം വച്ച പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് “144” പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

ബി.ജെ.പി മുൻ ദേശീയ പ്രസിഡന്റ് നിതിൻ ഗഡ്കരിക്കെതിരായ മാനനഷ്ടകേസിൽ ജാമ്യത്തുകയായ 10,​000 രൂപ കെട്ടിവയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ആം ആദ്മി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ കോടതി രണ്ടു ദിവസത്തേക്ക് റിമാൻഡ് ചെയ്തു തിഹാർ ജയിലിലേക്ക് അയച്ചത്.