മുംബൈ സ്ഫോടനക്കേസ് : യാക്കൂബ് മേമന്റെ ദയാഹര്‍ജ്ജി രാഷ്ട്രപതി തള്ളി

single-img
21 May 2014

ന്യൂഡല്‍ഹി : 1993-ല്‍ നടന്ന മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരന്മാരില്‍ ഒരാളായ അബ്ദുല്‍ റസാക്ക് യാക്കൂബ് മേമന്റെ വധശിക്ഷ ഇളവു ചെയ്യാനുള്ള ദയാഹര്‍ജ്ജി രാഷ്ട്രപതി തള്ളി.ടൈഗര്‍ മേമന്‍ എന്ന് വിളിക്കുന്ന അധോലോക നേതാവ് ഇബ്രാഹിം മേമന്റെ അനുജനാണ് യാക്കൂബ് മേമന്‍.ഈ കേസിലെ മുഖ്യസൂത്രധാരകന്‍ എന്ന് കരുതപ്പെടുന്ന ടൈഗര്‍ മേമന്‍ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞയാഴ്ചയാണ് ഈ വിഷയത്തില്‍ തന്റെ തീരുമാനം പ്രസിഡന്റ്‌ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചത്.മേമന്റെ വധശിക്ഷയുടെ തീയതി തീരുമാനിക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണ്.ഇപ്പോള്‍ നാഗ്പൂര്‍ ജയിലിലെ അതീവ സുരക്ഷാ വാര്‍ഡിലാണ് മേമന്‍ ഉള്ളത്.

കഴിഞ്ഞ വര്ഷം മാര്‍ച്ച്‌ മാസത്തിലാണ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്.257 പേര്‍ കൊല്ലപ്പെട്ട ബോംബെ സ്ഫോടനപരമ്പരയുടെ ആസൂത്രകന്‍ എന്നതാണ് മേമന്റെ മേല്‍ ആരോപിക്കപ്പെട്ട കുരാം.തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ശരി വെച്ച സുപ്രീംകോടതി മേമന്റെ കൂടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പത്തുപേരുടെ ശിക്ഷ മരണം വരെ തടവ്‌ ശിക്ഷയാക്കി ഇളവു ചെയ്തുകൊടുക്കുകയും ചെയ്തു.കഴിഞ്ഞ വര്ഷം ഒക്ടോബര്‍ മാസത്തിലാണ് മേമന്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജ്ജി സമര്‍പ്പിച്ചത്