മുഖ്യമന്ത്രി അഡ്വ.ജനറലുമായി കൂടിക്കാഴ്ച നടത്തി

single-img
7 June 2014

Oommen chandy-5മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴിന് തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയാറായില്ല.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി എം.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന് പറഞ്ഞു. ഇത്രയും ഭൂരിപക്ഷത്തോടെ ജയിച്ച എംപിയുടെ വീട് ആക്രമിച്ച സിപിഎം അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.