മോഡിയ്ക്ക് നവാസ് ഷരീഫിന്റെ കത്ത്

single-img
11 June 2014

597a864f-7da6-47cf-982c-c0d0b2e047d3wallpaper1പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കത്തെഴുതി. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കപ്രശ്നങ്ങളിൽ സമാധാനപരമായ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയും ഷെരീഫ് കത്തിൽ പങ്കുവച്ചു. 

വിവാദവിഷയങ്ങളില്‍ യോജിപ്പിലെത്താനുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ തൃപ്തികരമായ ആശയവിനിമയം നടത്താന്‍ കഴിഞ്ഞതായും ഷരീഫ് പറഞ്ഞു.

 

മേയ് 26ന്  മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നവാസ് ഷെരീഫും പങ്കെടുത്തിരുന്നു. അടുത്ത ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.