ബ്രസീലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധം രൂക്ഷമായി

single-img
12 June 2014

brazilഉദ്ഘാടന മത്സരത്തിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബ്രസീലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധം രൂക്ഷമായി. ഉദ്ഘാടന മത്സരം നടക്കുന്ന കൊരിന്ത്യൻസ് അരീനയ്ക്ക് സമീപം പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പോലിസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു.

 

ലോകകപ്പിനായി സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത് .ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ബ്രസീലിൽ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായിരുന്നു. എന്നാൽ ഫുട്ബാൾ ലഹരിയിൽ പ്രതിഷേധം തണുക്കും എന്നാണ് അധികൃതർ കണക്ക് കൂട്ടിയിരുന്നത്.