ചാന്ദിനി ചൗക്കിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് ബ്യൂറോ

single-img
13 June 2014

chandhiniഉത്തര ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ സ്വതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്‌ . ബിജെപി സർക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ സ്വതന്ത്ര്യദിനാഘോഷമായതിനാൽ ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്, എൽ. ബ്ലോക്ക്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലും ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും തലസ്ഥാന നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിലെല്ലാം ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.