തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന് ബി.ജെ.പി ദേശിയ നേതൃത്വം

single-img
4 July 2014

31VBG_RAJAGOPAL_516964eതിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു ദേശീയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ബിജെപി സ്ഥാനാര്‍ഥികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിന്റെ ആവശ്യമനുസരിച്ചാണു ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് അനുവദിക്കണമെന്ന ആവശ്യം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുത്തത്.