അന്ധവിദ്യാർത്ഥികളെ അതിക്രൂരമായി തല്ലിച്ചതച്ച അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു

single-img
21 July 2014

140594048321andhraആന്ധ്രാപ്രദേശിൽ സ്കൂളിൽ അന്ധവിദ്യാർത്ഥികളെ അതിക്രൂരമായി തല്ലിച്ചതച്ച അന്ധനായ അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. പത്തു വയസിന് താഴെയുള്ള മൂന്ന് വിദ്യാർത്ഥികളെയാണ് വടി ഉപയോഗിച്ച് അദ്ധ്യാപകൻ അതിക്രൂരമായി മർദ്ദിച്ചത്.

 
മർദ്ദനമേറ്റ് അവശരായ കുട്ടികൾ തല്ലരുതേയെന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടികളെ തല്ലിച്ചതച്ചതിന് പിന്നാലെ അവരുടെ മുടിയിൽ പിടിച്ച് വലിച്ച് തല ചുവരിൽ ഇടിക്കുകയും ചെയ്തു.

 

സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മിഷനും അന്വേഷണം തുടങ്ങി.കാക്കിനഡയിലെ അന്ധർക്കായുള്ള ഗ്രീൻഫീൽഡ് സ്കൂളിലാണ് സംഭവം നടന്നത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രകീരിച്ച് പുറത്ത് വിട്ടതോടെയാണ്സംഭവം പുറത്തറിഞ്ഞത്.