വനിത പോലീസ് കോണ്‍സ്റ്റബിളിനെ എടുത്തുയര്‍ത്തി ഷാരൂഖ് ഖാന്‍ നൃത്തംചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു

single-img
11 August 2014

download (37)യൂണിഫോമിട്ട വനിത പോലീസ് കോണ്‍സ്റ്റബിളിനെ എടുത്തുയര്‍ത്തി ബോളിവുഡ്താരം ഷാരൂഖ് ഖാന്‍ നൃത്തംചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു. പോലീസിന്റെ അച്ചടക്കമില്ലായ്മയുടെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിപക്ഷം രംഗത്തെത്തിയത് .

 
യൂണിഫോമിട്ട പോലീസ് കോണ്‍സ്റ്റബിള്‍ താരത്തിനൊപ്പം നൃത്തംചെയ്തത് നിയമ ലംഘനമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ബി ജെ പി നേതാവ് റിതേഷ് തിവാരിയും ആരോപിച്ചു. ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്ന് മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ നിരുപം സോം അഭിപ്രായപ്പെട്ടു.

 
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഖാന്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം നൃത്തംവച്ചത്. കൊല്‍ക്കത്ത പോലീസ് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ‘ജെയ് ഹേ’ ഷോയ്ക്കിടെ ആയിരുന്നു സംഭവം.