മോഡി സര്‍ക്കാര്‍ വന്നതോടെ വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു; സോണിയ

single-img
12 August 2014

soniaപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലം വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കാലമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ഈ സ്ഥിതി അപലപനീയവും ആശങ്കാജനകവുമാണ്. മതേതരത്വത്തിനായി ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും സോണിയാഗാന്ധി പറഞ്ഞു

മതത്തിന്റെ പേരിൽ രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. രാജ്യത്ത് പലയിടത്തും വർഗീയ കലാപങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി വർഗീയ കലാപങ്ങൾ മന:പൂർവം സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുന്നതായും സോണിയ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്തപരാജയം നേരിട്ടപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിക്ക് കൂടെ നിന്നു. അതൊരിക്കലും താന്‍ മറക്കില്ല. സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തവും സുദൃഢവുമാണെന്നും സോണിയ പറഞ്ഞു.