വിവാദ പ്രസ്താവന നടത്തിയ എം പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

single-img
12 August 2014

download (39)ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ എം പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി.തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ ആണ് കവിത .നിസാമാബാദ് എം.പിയാണ് കെ.കവിത.
കവിതയ്ക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്യാനും നംപള്ളി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ കെ.കരുണാസാഗർ സമർപ്പിച്ച ഹർജി പരിഗണിച്ചുകോണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം.

 

ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജമ്മുകാശ്മീരും തെലുങ്കാനയും മുൻപ് ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്നും ഈ പ്രദേശങ്ങൾ ഇന്ത്യ പിടിച്ചടക്കുകയായിരുന്നുവെന്നും കവിത പറഞ്ഞത്. ജമ്മുവിലെ പല പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമല്ലെന്നും അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ടെന്നും അതിർത്തി രേഖ മാറ്റിവരയ്ക്കേണ്ടതുണ്ടെന്നും കവിത അഭിമുഖത്തിൽ പറയുകയുണ്ടായി.