കൊച്ചിയില്‍ സ്വര്‍ണവേട്ട: 22 കിലോ സ്വർണ്ണം പിടിച്ചു;ജ്വല്ലറി ഉടമ അറസ്റ്റില്‍

single-img
13 August 2014

കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്ന്‌ 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അശ്വനി ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ എം ഡി സഞ്ജയ് സുബ്ബറാവു നിഗം അറസ്റ്റിലായി.

തൃശ്ശൂരിലെയും കൊച്ചിയിലേയും ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി 100 കിലോയോളം സ്വര്‍ണം ആഭ്യന്തരമാര്‍ക്കറ്റില്‍ വിറ്റഴിച്ചതായി കസ്റ്റംസ്് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറക്കുമതി ചുങ്കം വഴി ലഭിക്കുന്ന സ്വര്‍ണം തങ്കമാക്കി കയറ്റിയയക്കണമെന്നാണ് നിയമം. എന്നാല്‍ പിടിയിലായവര്‍ സ്വര്‍ണം തങ്കമാക്കി ഇവിടെത്തന്നെ വിറ്റഴിക്കുകയായിരുന്നു. ഇതേ സ്ഥാപനം മുമ്പ് നൂറുകിലോ സ്വര്‍ണം വിറ്റഴിച്ചതായി കസ്‌റ്റംസ്‌ അറിയിച്ചു.