നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകളും വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി

single-img
14 August 2014

bar-kerala2208നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകളും വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

സര്‍ക്കാരിനെതിരേ ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.അര്‍ഹരായവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കണമെന്നാണ് ഹര്‍ജി സമര്‍പ്പിച്ച ബാര്‍ ഉടമകളുടെ ആവശ്യം.ബാർ പരിശോധനയ്ക്കായി നികുതി സെക്രട്ടറിയുടെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സമിതിയെയും ഹൈക്കോടതി ചുമതലപ്പെടുത്തി.

മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന് ആറാഴ്ച സമയം നല്കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന്, 418 ബാറുകളും നിലവാരമില്ലാത്തവയാണെന്ന് എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് കോടതി എജിയോടു ചോദിച്ചു.