ജഡ്ജിമാരുടെ നിയമനരീതി മാറ്റുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

single-img
14 August 2014

download (9)ജഡ്ജിമാരുടെ നിയമനരീതി മാറ്റുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. സഭയിലെ 177 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും മൂന്നു പേർ പ്രതികൂലിച്ചും വോട്ട് നൽകി. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള കൊളീജിയം സംവിധാനത്തിൽ മാറ്റം വരുത്തുന്ന ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ബില്ലാണ് ഇത്.

 

 

ഇതനുസരിച്ച് ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കാൻ ജ‌ഡ്ജിമാർ മാത്രമുള്ള കൊളീജിയം സംവിധാനത്തിനു പകരം കേന്ദ്ര നിയമമന്ത്രി ഉൾപ്പെടുന്ന ആറംഗ കമ്മീഷനെ നിയമിക്കും. കഴിഞ്ഞ ദിവസം ലോക്‌സഭ ഈ ബിൽ പാസാക്കിയിരുന്നു.