രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് രാഷ്ട്രപതി

single-img
14 August 2014

download (12)രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി .വിഭാഗീയ താല്‍പ്പര്യങ്ങള്‍ക്ക് പകരം രാജ്യ താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കണം. രാജ്യം ഉണര്‍വിന്റെ പാതയിലാണ്. സാമ്പത്തിക രംഗത്ത് മാറ്റംകണ്ടുതുടങ്ങി.

 
അതേസമയം പണപ്പെരുപ്പം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനതലേന്ന് രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മതേതരകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.വര്‍ധിത വീര്യത്തോടെ മതേതരത്വം കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പാര്‍ലമെന്റും കോടതികളും അവയുടെ പ്രൗഢിയും പ്രതാപവും നിലനിര്‍ത്തണം.

 

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യം സാമ്പത്തികമായി ഉണര്‍വിന്റെ പാതയിലാണ്. എന്നാല്‍ വിലക്കയറ്റം ഇപ്പോഴും ആശങ്കയുണ്ടാക്കുന്നു എന്നും പറഞ്ഞു .