എൽ.കെ.ജി വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം

single-img
19 August 2014

9942പത്തനംതിട്ട അമൃതവിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർത്ഥിനിയ്ക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം.മർദ്ദനത്തിൽ കുട്ടിയുടെ കൈക്കുഴ ഒടിഞ്ഞു.വാട്ടർ ബോട്ടിലിൽ നിന്ന് ക്ലാസിൽ വെള്ളം വീഴ്ത്തിയതിനാണ് മർദ്ദനം.

സ്‌കൂൾ മാനേജ്‌മെന്റിന് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയം വിവാദമായതോടെ അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.