ഉത്തര്‍പ്രദേശ് പ്രളയത്തില്‍ മരണം 89 ആയി

single-img
22 August 2014

Floodഉത്തര്‍പ്രദേശില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി. ബല്‍റാംപുര്‍ ജില്ലയില്‍ ആറു പേരും ഗോണ്ട ജില്ലയില്‍ ഒരാളും വ്യാഴാഴിച്ച മരിച്ചു. ബഹ്‌റായിച്ച്, ശ്രാവസ്തി, ബല്‍റാംപുര്‍, ഗോണ്ട, ബരാബന്‍കി, ലഖിംപുര്‍ ഖിരി, സിതംപുര്‍, ഫൈസാബാദ്, ബസ്തി, സാന്ത് കബീര്‍ നഗര്‍, അസംഗഡ്, മുസാഫര്‍നഗര്‍, സിദ്ധാര്‍ഥ് നഗര്‍ എന്നീ ജില്ലകളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ബല്‍റാംപുര്‍ ജില്ലയിലെ ഗോണാര്‍, മിര്‍സാപുര്‍, നന്ദന്‍നഗര്‍, ഹൃദായിനഗര്‍, ബതിഹിയ, ബെല്‍ഹ ഗ്രാമത്തില്‍ നിരവധി മണ്‍വീടുകള്‍ തകര്‍ന്നു വീണു.