മഹാരാഷ്ട്രാ ഗവര്‍ണര്‍ ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി

single-img
24 August 2014

k-sankaranarayananമഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി.  അര്‍ധരാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. ഗുജറാത്ത് ഗവര്‍ണറായ ഒ പി കൊഹ്ലിക്ക് മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കി.

മിസോറാം ഗവര്‍ണറായ കമല ബെനിവാളിനെ പുറത്താക്കിയ ഒഴിവിലാണ് ശങ്കരനാരായണന്റെ നിയമിച്ചിരുന്നത്. 2017 വരെയാണ് ഗവര്‍ണര്‍ പദവിയില്‍ ശങ്കരനാരായണന്റെ കാലാവധി.