പാകിസ്ഥാന്‍ വെടിവെച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് ആഭ്യന്തരമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

single-img
25 August 2014

rajnath_singh_26പാകിസ്ഥാന്റെ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ കര്‍ശന നിര്‍ദേശം. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സ്ഥിരമായി വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2003-ലെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം നടന്നത്. ആര്‍എസ് പുര, അര്‍നിയ സെക്ടറുകളില്‍ ശനിയാഴ്ച രാത്രി പത്തിന് ആരംഭിച്ച വെടിവയ്പ്പ് ഇന്നു രാവിലെയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.