നല്ലദിനങ്ങൾ ആർക്ക്?മുസാഫർനഗർ കലാപത്തിൽ കുറ്റാരോപിതനായ ബിജെപി എം.എൽ.എയ്ക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ

single-img
26 August 2014

sangeet-som_350_082614094750മുസാഫർനഗർ കലാപത്തിന്റെ ആസൂത്രകനായി കുറ്റാരോപണം നേരിടുന്ന ബിജെപി എം.എൽ.എ സംഗീത് സോമിനു ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരമാനം.മുസാഫർനഗർ കലാപത്തിനു കാരണമായി പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ സംഗീത് സോമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കലാപം ആളിക്കത്തിക്കുന്നതിനായി സംഗീത് സോമിന്റെ പ്രസംഗങ്ങൾ കാരണമായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇപ്പോള്‍ സോംമിന് ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ ഉത്തരവായിരിക്കുന്നത്. സോമിന്റെ ജീവനു ഭീഷണിയുണ്ടേന്ന കാരണം നൽകിയാണു ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചത്

കലാപത്തിന്റെ ആസൂത്രകനായി കുറ്റാരോപണം നേരിടുന്നയാൾക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി