ഇസ്രയേല്‍ – ഹമാസ് ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിന് ധാരണ

single-img
26 August 2014

Palestinians gather around the remains of a tower blockഇസ്രായേലുമായി ദീർഘകാല വെടിനിർത്തൽ കരാറിലെത്തിയെന്ന് ഹമാസ് .ഈജിപ്തിന്റെ മധ്യസ്ഥതിയിലാണ് ഗാസയില്‍ ദീര്‍ഘനാളത്തേയ്ക്ക് വെടിനിര്‍ത്താന്‍ ഇരു കൂട്ടരും സമ്മതിച്ചത്. ഒത്തുതീര്‍പ്പ് ധാരണ അനുസരിച്ച് ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും പിന്‍വലിച്ചേക്കുമെന്നാണ് സൂചന.ഹമാസിന്റെ മധ്യസ്ഥന്‍ മൗസ അബു അര്‍സൗക്ക് ഒത്തുതീര്‍പ്പ് വാര്‍ത്ത സ്ഥിരീകരിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച് ഇസ്രായലിന്റെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.വെടിനിർത്തൽ കരാർ പ്രാബല്യത്തിലായാൽ ഏഴാഴ്ചകളായി തുടരുന്ന സംഘർഷത്തിനാണ് അറുതി വരുന്നത്. സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തിലധികം പേരാണ് ഇതുവരെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.