മോദി ജപ്പാനിലേക്ക്; കൂട്ടിന് അംബാനിയും അദാനിയും അനുഗമിക്കും

single-img
27 August 2014

modi_ambani_tata_-ഈ മാസം 30ന് നടക്കാനിരിക്കുന്ന ജപ്പാന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ അംബാനിയും അദാനിയും ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരും അനുഗമിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതര്‍ തയ്യാറാക്കിയ അമ്പതോളം വ്യവസായ പ്രമുഖരുടെയും മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടിവുകളുടെയും പേരുകളില്‍ നിന്ന് നരേന്ദ്രമോദിയാണ് പ്രതിനിധി സംഘത്തിലേക്ക് ആവശ്യമുള്ളവരെ തെരഞ്ഞെടുത്തത്.

പ്രതിനിധിസംഘത്തില്‍ റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാരതി എന്റര്‍െ്രെപസസ് ചെയര്‍മാന്‍ ആന്‍ഡ് സി ഇ ഒ സുനില്‍ മിത്തല്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ബയോകോണ്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ കിരണ്‍ മസുംദാര്‍ ഷാ, തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ വ്യവസായ മേഖലയുടെ മുന്നേറ്റം ലക്ഷ്യമിട്ട് നടത്തുന്ന യാത്രയായതിനാല്‍ വ്യവസായിക മേഖലയിലെ പ്രമുഖരെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തുന്നത്.