പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശിവസേനാ നേതാവ് അറസ്റ്റില്‍

single-img
6 September 2014

sivasenaപതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മഹാരാഷ്ട്രയില്‍ മലയാളിയായ ശിവസേനാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവസേനയുടെ ജില്ലാ ഉപാധ്യക്ഷനായ വാസുദേവന്‍ നമ്പ്യാരാണു പിടിയിലായത്.കണ്ണൂര്‍ സ്വദേശിയാണു

വാസുദേവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ഏഴ് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി പ്രസവിച്ചിരുന്നു. ഏഴാംമാസത്തിലായിരുന്നു പ്രസവം.