ജമ്മു കശ്‌മീര്‍ പ്രളയം:മലയാളികളെ രക്ഷിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു,കണ്‍ട്രോള്‍ റൂം തുറന്നു

single-img
8 September 2014

download (11)ജമ്മു കശ്മീരിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മലയാളികളെ രക്ഷിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു . ശ്രീനഗര്‍ വിമാനത്താവളത്തിലെത്തുന്നവരെ ദില്ലി വിമാനത്താവളത്തിലെത്തിക്കാനുള്ള നിര്‍ദേശം വ്യോമയാന മന്ത്രാലയത്തിന് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

 

അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു . 0471 2331639 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. ഡൽഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കശ്‌മീരില്‍ കുടുങ്ങിയ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.അതിനിനിടെ കശ്‌മീരില്‍ നിന്ന്‌ 18 മലയാളികള്‍ മടങ്ങി എത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. ശ്രീനഗറില്‍ നിന്ന്‌ വിമാനമാര്‍ഗമാണ്‌ ഇവര്‍ മടങ്ങി എത്തിയത്‌.കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 011-30411411, 23347456